ernakulam local

വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ എസ്‌ഐ തടഞ്ഞതായി പരാതി

പള്ളുരുത്തി: വോട്ട് ചെയ്യാന്‍ ബന്ധുക്കളോടൊപ്പം പോളിങ് ബൂത്തില്‍ എത്തിയ വൃദ്ധയെ പള്ളുരുത്തി എസ്‌ഐ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞതായി പരാതി.
പോളിങ് ബൂത്തിന് മുന്നില്‍ പൊലിസ് തടഞ്ഞതായാണ് പരാതി. പെരുമ്പടപ്പ് കടവിപ്പറമ്പില്‍ കാര്‍ത്ത്യാനി(87)യെയാണ് പെരുമ്പടപ്പ് സെന്റ.്ആന്റണിസ് സ്‌കൂളിന് മുന്നില്‍ പൊലിസ് സാങ്കേതികത്വം പറഞ്ഞ് തടഞ്ഞതായാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കണ്ണിന് കാഴ്ച കുറവ് ഉള്ളത് കൊണ്ടും നടക്കാന്‍ പ്രയാസമുള്ളതിനാലും ഇവരെ കടത്തി വിടണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. എസ്‌ഐ ഇതിനെ എതിര്‍ക്കുകയായിരുന്നുവത്രേ. പിന്നീട് പ്രിസൈഡിങ് ഓഫിസര്‍ നേരിട്ടെത്തി കടത്തി വിടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എസ്‌ഐ അനുവദിച്ചില്ലത്രേ. പിന്നീട് ബന്ധുക്കള്‍ കസേരയിലെടുത്ത് കൊണ്ട് പോയി വോട്ട് ചെയ്യിക്കുകയായിരുന്നു. പോളിങ് ബൂത്തില്‍ വീല്‍ ചെയര്‍ ഉണ്ടാവണമെന്ന നിയമമുണ്ടെങ്കിലും ഈ ബൂത്തില്‍ സംവിധാനം ഉണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it