ലൈംഗികതയും പണവും ഉപയോഗിച്ച് യുഎസ്  ഇറാനിലേക്ക് നുഴഞ്ഞുകയറുന്നു: ഖാംനഇ

തെഹ്‌റാന്‍: ലൈംഗികത, പണം, പാശ്ചാത്യ ജീവിതശൈലി എന്നിവ ഉപയോഗിച്ച് യുഎസ് ഇറാനിലേക്കു നുഴഞ്ഞുകയറ്റം നടത്തുന്നതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. യുഎസിന്റെ ഈ കെണിയില്‍ ഇറാനിയന്‍ ജനത വീഴരുതെന്നും ഖാംനഇ ആവശ്യപ്പെട്ടു.
'നുഴഞ്ഞുകയറ്റം' ഗൗരവമായി കാണണമെന്ന് റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
പ്രശ്‌നത്തെ പരസ്പരം പഴിചാരുന്നതിനു രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനകത്ത് ശൃംഖല കെട്ടിപ്പടുത്തിരിക്കുകയാണ്. വിശ്വാസങ്ങളും ജീവിതരീതിയും മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഖാംനഇ ആരോപിച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്ത ഇറാന്‍ അധികൃതര്‍ പടിഞ്ഞാറന്‍ നുഴഞ്ഞുകയറ്റത്തെ തടയാന്‍ ഇത് അനിവാര്യമാണെന്നു വ്യക്തമാക്കിയിരുന്നു.
ഇതിനെ പിന്തുണച്ചാണ് ഖാംനഇ അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
ആണവകരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ തീവ്രചിന്താഗതിക്കാരില്‍ നിന്നും ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ അനുകൂല മാധ്യമപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലാവുന്നത്. യുഎസും ഇറാനും തമ്മിലുള്ള സൗഹൃദം പുനരാരംഭിക്കുന്നത് ഇസ്‌ലാമിക് റിപബ്ലിക്കിന്റെ അന്ത്യം കുറിക്കുമെന്നാണ് തീവ്രചിന്താഗതിക്കാര്‍ വിശ്വസിക്കുന്നത്.
Next Story

RELATED STORIES

Share it