രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്
BY Sumeera SMR10 Nov 2015 4:17 AM GMT
Sumeera SMR10 Nov 2015 4:17 AM GMT
കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അര്‍ധരാത്രിയില്‍ തെക്കേത്തുകവലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകനായ ചെറുവള്ളി സ്വദേശികളായ മാലത്ത് അനുപ് എസ് പിള്ള (30), വാതല്ലൂര്‍ ശ്യാം മോഹന്‍ (26) എന്നിര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അനൂപിനു കൈക്ക് വെട്ടേല്‍ക്കുകയും ശ്യാമിന് കല്ലേറില്‍ തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ആരോപണമുണ്ട്. സംഭവവുമായ ബന്ധപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം തെക്കേത്തുകവലയില്‍ പോലിസിനെ വിന്യസിച്ചിരുന്നു. ആയുധവുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനു ബിജെപി പ്രവര്ത്തകന് രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story
RELATED STORIES
ദ്രാവിഡ് പുറത്തേക്ക്; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കും
10 May 2024 8:53 AM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMT