ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന് പുറത്തേക്ക്
ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ പുറത്തിറങ്ങുന്നത്. വെള്ളിയാഴ്ച രാത്രി ഏഴോടെ തിഹാര്‍ ജയിലില്‍നിന്നിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉള്‍പ്പെടെ എഎപിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും തിഹാര്‍ ജയിലിനു മുന്നിലെത്തിയിരുന്നു. നാലാം നമ്പര്‍ ഗേറ്റ് വഴിയാണ് പുറത്തിറങ്ങിയത്. ജൂണ്‍ ഒന്ന് വരെ കര്‍ശന ഉപാധികളോടെയാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേസമയം, ജാമ്യക്കാലയളവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ് രിവാളിന് അനുമതിയില്ല. ഫയലുകളില്‍ ഒപ്പിടാനോ ഇടപെടാനോ പാടില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം.ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMT