മോദി സര്‍ക്കാര്‍ പരാജയം: ശിവസേന; വിമര്‍ശനം മുഖപത്രമായ സാമ്‌നയിലൂടെ

മോദി സര്‍ക്കാര്‍ പരാജയം:  ശിവസേന; വിമര്‍ശനം മുഖപത്രമായ സാമ്‌നയിലൂടെ
X


MODI-SILENT

മുംബൈ: രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ പല രംഗത്തും പരാജയമാണെന്നു സഖ്യകക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണു ശിവസേന മോദി സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. പണപ്പെരുപ്പം തടയാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. വിലക്കയറ്റംമൂലം ജനങ്ങള്‍ വിഷമിക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ മൊത്തത്തില്‍ നിരാശ ബാധിച്ചിട്ടുണ്ട്. തന്റെ താമസസ്ഥലം ഇന്ത്യയ്ക്കകത്താണോ പുറത്താണോ എന്ന് മോദി വ്യക്തമാക്കണമെന്നും മോദിയുടെ വിദേശയാത്രയെ പരോക്ഷമായി പരിഹസിച്ചു പത്രം ചോദിച്ചു. കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒന്നിനു പിറകെ മറ്റൊന്നായി മോദി അനേകം പദ്ധതികള്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഒരു പദ്ധതിയും ജനങ്ങള്‍ക്കിടയിലെത്തിയിട്ടില്ല. ഈ പദ്ധതികളെല്ലാം മുന്‍ സര്‍ക്കാര്‍ മറ്റുപേരില്‍ കൊണ്ടുവന്നതാണ്. അതെല്ലാം അഴിമതിയില്‍ കലാശിക്കുകയും ചെയ്തു. കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നും പത്രം ആരോപിച്ചു. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മാവോവാദികളോടും ഭീകരന്മാരോടും പൊരുതി മരിക്കുകയാണ് ഇന്ത്യയിലെ സൈനികര്‍.അടുത്തു നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കേറ്റ പരാജയം മോദി സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it