മൊബൈല്‍ മോഷ്ടിച്ചതിന് സസ്‌പെന്‍ഷന്‍; ഡല്‍ഹി കോളജില്‍ വിവാദം പുകയുന്നു

ന്യൂഡല്‍ഹി:മൊബൈല്‍ ഫോ ണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിനിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ഒരു അധ്യാപകനും ഡല്‍ഹി വനിത കമ്മീഷനും കോളജ് അധികൃതരുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ദയാന്‍ സിങ് കോളജാണ് മൊബൈല്‍ ഫോണ്‍ മോഷണത്തിന്റെ പേരില്‍ പെ ണ്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ക്കൊണ്ട് പുറത്തിറക്കിയ കുറിപ്പാണ് വനിത കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. കോളജിന്റെ നോട്ടീസ് ബോര്‍ഡിലും വെബ്‌സൈറ്റിലും കുറിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം മോഷണം സംബന്ധിച്ച് പെണ്‍കുട്ടി അച്ചടക്ക സമിതിക്കു മുമ്പാകെ കുറ്റസമ്മതം നടത്തിയതാണെന്നും കോളജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു
ഇത്തരം നടപടികള്‍ പെണ്‍കുട്ടിയുടെ ഭാവിയെ വ്യക്തിപരമായും തൊഴില്‍പരമായും ബാധിക്കുന്നതാണെന്നും അതു കൊണ്ട് കോളജിന്റെ നടപടിക ള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതിഷേധിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും തനിക്ക് ലഭിച്ച വിവരമനുസരിച്ച് സംഭവത്തില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കാരണം കാണിക്കാന്‍ അവസരം പോലും പെണ്‍കുട്ടിക്ക് ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. കുട്ടി കുറ്റക്കാരിയാണെങ്കില്‍ തന്നെ ഇത്തരം അപമാനം നീതികരിക്കാനാവില്ലെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it