മെഹ്ബൂബ സ്ഥാനമേല്‍ക്കുക നാലു ദിവസത്തിന് ശേഷം
BY swapna en8 Jan 2016 6:29 AM GMT
X
swapna en8 Jan 2016 6:29 AM GMT
[related]
ശ്രീനഗര്‍: പിഡിപി നേതാവ് മെഹ്ബൂബാ മുഫ്തി നാലു ദിവസത്തിന് ശേഷം മാത്രമേ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുകയുള്ളൂ എന്ന് പിഡിപിയുടെ മുതിര്‍ന്ന നേതാവ് മുസഫിര്‍ ഹുസൈന് ബേയ്ഗ് അറിയിച്ചു. പിതാവ് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ദുഖാചരണചടങ്ങുകള്ക്ക് ശേഷം മാത്രമേ മെഹബൂബ സ്ഥാനമേല്ക്കുകയുള്ളൂ എന്നും അതു വരെ സംസ്ഥാനത്ത് ഗവര്ണര്ഭരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെയുള്ള കെയര്‍ ടേക്കര്‍ ഭരണം മാത്രമായിരിക്കും ഗവര്‍ണറുടേതെന്നും മുസഫിര്‍ ഹുസൈന് ബേയ്ഗ് വിശദീകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധിയൊന്നും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ഇന്നലെ അന്തരിച്ചതിനെ തുടര്‍ന്നാണ് മെഹ്ബുബ മുഫ്തി പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. മെഹ്ബുബാ നിലവില്‍ എം പിയാണ്. സഖ്യകക്ഷിയായ ബിജെപിയുടെ പിന്തുണാ കത്ത് ഇന്നു ലഭിക്കേണ്ടതുണ്ട്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT