മെസ്സിക്കെതിരായ മറഡോണയുടെ പരാമര്‍ശം; തര്‍ക്കം മുറുകുന്നു

ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് വ്യക്തിത്വവും നേതൃപാടവുമില്ലെന്ന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പരാമര്‍ശം കായിക ലോകത്ത് ചൂടേറിയ തര്‍ക്കങ്ങള്‍ക്ക് വഴിവക്കുന്നു. മറഡോണയുടെ പരാമര്‍ശത്തെ പ്രതിരോധിച്ചുകൊണ്ട് ഇതിനോടകം തന്നെ ഫുട്‌ബോള്‍ രംഗത്തെ അതികായന്‍മാര്‍ മുന്നോട്ട് വന്നു.
മെസ്സി കളിക്കളത്തില്‍ മികച്ച വ്യക്തിത്വത്തിനുടമയാണ്. കൂട്ടായിമയില്‍ മൗനം പാലിക്കുന്ന അദ്ദേഹം ഡ്രസ്സിങ് റൂമില്‍ വാചാലനും മികച്ച ശ്രോതാവുമാണെന്ന് അര്‍ജജന്റൈന്‍ മുന്‍ കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റ പ്രതികരിച്ചു.
അതേസമയം, മെസ്സി എന്ന ലോകോത്തര ഫുട്‌ബോളര്‍ തന്റെ വ്യത്യസ്തമായ രീതികൊണ്ട് ശ്രദ്ധേയമാണെന്ന് മുന്‍ താരം ജോര്‍ജ് ബെറുഷേകാ പ്രതികരിച്ചു. മുന്‍ ബള്‍ഗേറിയന്‍ താരം ഹ്രിസ്റ്റോ സ്‌റ്റോയിക്കോവും മറഡോണയെ തള്ളിക്കൊണ്ട് മെസ്സി ലോകത്തെ മികച്ച കളിക്കാരനാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, മെസ്സിയുടെ മികവ് സംബന്ധിച്ച് അനുകുലിച്ചും പ്രതികുലിച്ചും ശക്തമായ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it