മുന്‍ ബാഴ്സലോണ അസിസ്റ്റന്റ് കോച്ച് വാന്ഡര്ലെം ബ്ലാസ്റ്റേഴ്സ് പരിശീലകനായേക്കും
BY Sumeera SMR1 Nov 2015 2:53 AM GMT
Sumeera SMR1 Nov 2015 2:53 AM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്സലോണയുടെ മുന്‍ അസിസ്റ്റന്റ് കോച്ച് ജെറാര്‍ഡ് വാന്ഡര്ലെം വന്നേക്കുമെന്ന് റിപോര്‍ട്ട്. പരിശീലകനാവുന്നതു സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.. കഴഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ പീറ്റര്‍ ടെയ്ലര്‍ക്കു പകരമാണ് വാന്ഡെര്ലെമിനെ ബ്ലാസ്റ്റേഴ്സ് കണ്ടുവച്ചിരിക്കുന്നത്.
ടെയ്ലര് രാജിവച്ച ശേഷം അസിസ്റ്റന്റ് കോച്ചായ ട്രെവര്‍ മോര്ഗന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഹോളണ്ടുകാരനായ വാന്ഡെര്ലെമിനെ പരിശീലകസ്ഥാനത്തു കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ടീമുടമകള്‍ ആഗ്രഹിക്കുന്നത്.
ലൂയിസ് വാന്‍ഗാല്‍, ഡിക് അഡ്വക്കാറ്റ് തുടങ്ങി യൂറോപ്യന്‍ ഫുട്ബോളിലെ പ്രഗല്ഭ കോച്ചുമാര്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വാന്ഡെര്ലെം സൗദി അറേബ്യയുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടു ണ്ട്. നിലവില്‍ തുര്‍ക്കി ക്ലബ്ബായ കെയ്സറിസ്പറിന്റെ ടെക്നിക്കല്‍ ഡയറക്ടറാണ് അദ്ദേഹം.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT