Kerala

മുന്നണികള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങള്‍: എ സഈദ്

മുന്നണികള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ  പ്രതീകങ്ങള്‍: എ സഈദ്
X
KKD_gl_sdpi_balusery_160420193942798

ഉള്ള്യേരി: ഇരുമുന്നണികളും അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണെന്നു വ്യക്തമാക്കുന്നതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും കൂറുമാറ്റ സംഭവങ്ങളുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. ബാലുശ്ശേരി മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ബാലന്‍ നടുവണ്ണൂരിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളല്ല, മറിച്ച് ജയസാധ്യതകളാണു മുന്നണികള്‍ പരിഗണിച്ചത്. വര്‍ഗീയതയും സാമ്രാജ്യത്വ അധിനിവേശവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. എസ്ഡിപിഐ-എസ്പി സഖ്യം മാറ്റത്തിന്റെ പുതിയ അധ്യായമാണു രചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മര്‍ ഉള്ള്യേരി അധ്യക്ഷനായി. ഇസ്മായില്‍ കമ്മന, ഷുക്കൂര്‍ മാസ്റ്റര്‍, ഗോപി പന്തിരിക്കര, നജീബ് അത്തോളി, സ്ഥാനാര്‍ഥി ബാലന്‍ നടുവണ്ണൂര്‍, മുജീബ് കൂനൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it