മാഞ്ചസ്റ്ററുമായി മൊറീഞ്ഞോ കരാറിലെത്തിയിട്ടില്ല: ഏജന്റ് മെന്‍ഡസ്

ലണ്ടന്‍: പുതിയ പരിശീലകനാവു ന്നതു സംബന്ധിച്ച് സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തിയിട്ടില്ലെന്ന് ഏജന്റ് ജോര്‍ജെ മെന്‍ഡസ് വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ മൊറീഞ്ഞോ മാഞ്ചസ്റ്റര്‍ കോച്ചാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മൊറീഞ്ഞോ മാഞ്ചസ്റ്റര്‍ അധികൃതരുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും കോച്ചാവുന്നതിനെക്കുറിച്ച് ധാരണയിലെത്തിയെന്നും കഴിഞ്ഞ ദിവസം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മെന്‍ഡസ്.
ചെല്‍സി പരിശീകസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ശേഷം പുതിയ ടീമിനെ തേടുകയാണ് മൊറീഞ്ഞോ. പ്രീമിയര്‍ ലീഗില്‍ തന്നെ മറ്റൊരു ടീമിന്റെ കോച്ചായി തുടരാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it