മലേഗാവ്; കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യത്തിനെതിരേ എന്‍.ഐ.എ

മലേഗാവ്; കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യത്തിനെതിരേ എന്‍.ഐ.എ
X
.
col prasad purohit malegavu blast

.
മുംബൈ:  മലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതി ലഫറ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ . പുരോഹിത് സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടി ആയിട്ടാണ് എന്‍.ഐ.എ കോടതിയോട് പുരോഹിതിന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടത്. മുംബൈ പ്രത്യേക കോടതിയിലാണ് പുരോഹിത് ജാമ്യാപേക്ഷ നല്‍കിയത്.

സ്‌ഫോടനത്തിന്റെ ഗുഡാലോചനയില്‍ പുരോഹിതിന്റെ പങ്ക് വെളിവാക്കുന്ന വ്യക്തമായ തെളിവ് എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. പുരോഹിതിനെതിരേ മോക്ക ചുമത്താനുള്ള തെളിവുകളും ലഭിച്ചിട്ടുണെ്ടന്ന് എന്‍.ഐ.എ മുംബൈ കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ഏഴു വര്‍ഷമായി വിചാരണ കൂടാതെയാണ് താന്‍ ജയിലില്‍ കഴിയുന്നതെന്ന് പുരോഹിത് തന്റെ ജാമ്യാപേക്ഷയില്‍ അറിയിച്ചു. 2008ലാണ് ആറു പേര്‍ മരിക്കാനും 100 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ മലേഗാവ് സ്‌ഫോടനം നടന്നത്. നിലവില്‍ 12 പ്രതികളാണ് കേസിലുള്ളത്. സുപ്രിംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ മുംബൈ കോടതിയിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it