പ്രീമിയര്‍ ലീഗ്: ചെല്‍സി ഇന്ന് ടോട്ടനത്തിനെതിരേ

ലണ്ടന്‍: സീസണില്‍ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുന്ന നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അഗ്‌നിപരീക്ഷ. കരുത്തരായ ടോട്ടനം ഹോട്‌സ്പറുമായാണ് ബ്ലൂസ് ഇന്നു പോരടിക്കുന്നത്. മറ്റു മല്‍സരങ്ങൡല്‍ ആഴ്‌സനല്‍ നോര്‍വിച്ചിനെയും ലിവര്‍പൂള്‍ സ്വാന്‍സിയെയും വെസ്റ്റ്ഹാം വെസ്റ്റ്‌ബ്രോമിനെയും നേരിടും.
13 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 24 പോയിന്റുമായി ടോട്ടനം ലീഗില്‍ അഞ്ചാംസ്ഥാനത്തുണ്ടെങ്കില്‍ 10 പോയിന്റ് പിറകിലായി ചെല്‍സി 15ാം സ്ഥാനത്താണ്. അവസാനമായി കളിച്ച 13 ലീഗ് മല്‍സരങ്ങളിലും അപരാജിതരായി മുന്നേറുന്ന ടോട്ടനത്തെ മറികടക്കണമെങ്കില്‍ ചെല്‍സിക്ക് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.
ഇന്നു തോറ്റാല്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്ന ചെല്‍സിയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കും. സീസണില്‍ ഇതുവരെ കളിച്ച 13 മല്‍സരങ്ങളില്‍ ഏഴെണ്ണത്തില്‍ ചെല്‍സി തോല്‍വിയേറ്റുവാങ്ങിയിട്ടുണ്ട്. നാലെണ്ണത്തില്‍ മാത്രമാണ് ജോസ് മൊറീഞ്ഞോയും സംഘത്തിനും ജയിക്കാനായത്.
ആറ് എവേ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ചെല്‍സിക്കു ജയിക്കാനായിട്ടുള്ളൂവെന്നത് മൊറീഞ്ഞോയ്ക്ക് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്.
ചാംപ്യന്‍സ് ലീഗില്‍ മക്കാബി ടെല്‍ അവീവിനെതിരായ കളിക്കിടെ പരിക്കേറ്റ ക്യാപ്റ്റനും ഡിഫന്ററുമായ ജോണ്‍ ടെറി ഇന്നു ചെല്‍സി നിരയിലുണ്ടാവില്ലെന്നാണ് സൂചന. പേശിക്കു പരിക്കേറ്റ ബ്രസീല്‍ മിഡ്ഫീല്‍ഡ ര്‍ റമിരെസും കളിക്കുന്ന കാര്യം സംശയമാണ്.
Next Story

RELATED STORIES

Share it