Flash News

പാകിസ്താനുമായി സിവില്‍ ആണവ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍ : ഇന്ത്യയുമായി ഉണ്ടാക്കിയതു പോലുള്ള സിവില്‍ ആണവ കരാര്‍ പാകിസ്താനുമായി ഉണ്ടാക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് അമേരിക്ക. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രസിഡന്റ് ഒബാമ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ വ്യക്തതവരുത്തിക്കൊണ്ട് പ്രസ്താവനയിറക്കിയത്.

രാജ്യത്തെ മുഴുവന്‍ ഭീകരവാദ സംഘടനകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതായും അമേരിക്ക അറിയിച്ചു. ഇന്ത്യാ പാക് സമാധാനചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാലല്ലാതെ ഇടപെടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഇന്ത്യയുമായി ഉണ്ടാക്കിയതു പോലുള്ള സൈനികേതര ആണവ കരാര്‍ പാകിസ്താനുമായി അമേരിക്ക ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് യു എസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ആണവഭീഷണി പ്രതിരോധിക്കാന്‍ ആവശ്യമായ ആണവായുധങ്ങള്‍ മാത്രമേ നിര്‍മ്മിക്കൂ എന്നും നിശ്ചിതപരിധിയ്ക്കപ്പുറം പോകാനാവുന്ന ആയുധങ്ങള്‍ നിര്‍മിക്കില്ലെന്നും പാകിസ്താന്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക കരാറിന് തയ്യാറെടുക്കുന്നത് എന്നും റിപോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ്  അത്തരം കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it