Flash News

പശുകടത്തുകാരെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ ചാണകം തീറ്റിക്കുന്ന വീഡിയോ പുറത്ത്

പശുകടത്തുകാരെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ ചാണകം തീറ്റിക്കുന്ന വീഡിയോ പുറത്ത്
X
dung-668x371

ഫരീദാബാദ്: പശുകടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ഒരു സംഘം ഭീഷണിപ്പെടുത്തി ചാണകം തീറ്റിക്കുന്ന വീഡിയോ പുറത്ത്. ഗോ രക്ഷാദല്‍ എന്ന് വിളിക്കുന്ന ഒരു സംഘം ശുദ്ധീകരിക്കാനാണെന്ന് പറഞ്ഞ് റിസ്വാന്‍,മുക്തിഹാര്‍ എന്നീ യുവാക്കളെ മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഡല്‍ഹി ഫരീദാബാദിന് സമീപം ജൂണ്‍ 10 ന് യുവാക്കള്‍ റോഡിലിരുന്നു ചാണകം തിന്നുന്ന 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ഇവരെ മര്‍ദ്ദിച്ചതിന്റെയും രക്തത്തിന്റെയും പാടുകള്‍ മുഖത്ത് കാണാം.
പശുക്കളുമായി പോകുന്ന ഇവരുടെ ട്രക്ക് ഗോരക്ഷാ ദള്‍ എന്ന സംഘം പിടിച്ചെടുക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ഇവര്‍ക്ക് തിന്നാനായി ചാണകവും വെള്ളവും കൊടുക്കുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് കൈമാറിയതായും പോലീസ് ഗോഹത്യയ്ക്ക് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്ത ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഇതുവരെ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല.
Next Story

RELATED STORIES

Share it