നീറ്റ്: ഫീസ് ഉയര്‍ത്താന്‍ സ്വകാര്യ കോളജുകള്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: നീറ്റ് വരുന്നതോടെ തലവരിപ്പണം വാങ്ങാന്‍ കഴിയാതാവുന്ന സാഹചര്യത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്കുള്ള ഫീസാണു വര്‍ധിപ്പിക്കുന്നത്. ഈ തീരുമാനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സൂചന നല്‍കിയിട്ടുണ്ട്.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കാനെത്തുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാവുന്നതാണ് ഈ നീക്കം. നിലവില്‍ എംബിബിഎസ് കോഴ്‌സിന് 50 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് സ്വകാര്യമേഖലയില്‍ ഫീസ് ഈടാക്കുന്നത്. ബിഡിഎസിന് 25 മുതല്‍ 30 ലക്ഷം വരെ ഫീസ് ഈടാക്കുന്നു. ഇതില്‍ 25 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് ആലോചിക്കുന്നത്.
പ്രവേശനം നല്‍കുന്നതിന് വലിയൊരു തുക തലവരിപ്പണം വാങ്ങുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൂടി ഉള്‍പ്പെടുത്തി ദേശീയ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തില്‍ തന്നെ നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയാലും സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കാന്‍ കഴിയില്ല. ഇതോടൊപ്പമാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള ആലോചന വരുന്നത്. നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലിസ്റ്റിലുള്ള 398 മെഡിക്കല്‍ കോളജുകളില്‍ 215 എണ്ണം സ്വകാര്യ മേഖലയിലാണ്. ഇതൊടൊപ്പം 300 ഡെന്റല്‍ കോളജുകളും രാജ്യത്തുണ്ട്.
Next Story

RELATED STORIES

Share it