Flash News

ഡി.ജി.പിയുടെ സര്‍ക്കുലര്‍ അവഗണിച്ച് പിണറായിയ്ക്ക് അഭിവാദ്യവുമായി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഫ് ളെക്‌സ്

ഡി.ജി.പിയുടെ സര്‍ക്കുലര്‍ അവഗണിച്ച് പിണറായിയ്ക്ക് അഭിവാദ്യവുമായി പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഫ് ളെക്‌സ്
X
pinarayi

പെരിന്തല്‍മണ്ണ: ഡി.ജി.പിയുടെ സര്‍ക്കുലര്‍നിലനില്‍ക്കേ മുഖ്യമന്ത്രി പിണറായി വിജയന്  അഭിവാദ്യം അര്‍പ്പിച്ച് പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലെ ചീനിമരത്തില്‍ പൊലീസ് യൂനിറ്റിന്റെവക  ഫ്്‌ളെക്‌സ്് ബോര്‍ഡ് സ്ഥപിച്ചത് വിവാദമാകുന്നു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ഉടന്‍ താനൂര്‍,തിരൂര്‍ സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ ഫളക്‌സ് ബോര്‍ഡ് വെച്ചത് വിവാദമായപ്പോള്‍ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുമെന്നും തെറ്റുണ്ടെന്ന് കണ്ടാല്‍ ബന്ധപ്പെട്ട പൊലീസുകാരോട് റിപ്പോര്‍ട്ട് തേടുമെന്ന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി കഴിഞ്ഞ മെയ് അവസാനം വ്യക്തമാക്കിയതാണ്. അത് വകവെക്കാതെയാണ് ഇപ്പോള്‍ പെരിന്തല്‍മണ്ണ പൊലീസ് യൂനിറ്റിന്റെ പേരില്‍ അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. താനുരില്‍ പൊലീസ് സ്‌റ്റേഷന്‍ കവാടത്തിലും തിരൂരില്‍ സ്‌റ്റേഷന്‍ കവാടത്തിനോടും ചേര്‍ന്നാണ്  ഫ്‌ളക്‌സ് വെച്ചത്.

പെരിന്തല്‍മണ്ണയിലെ സംഭവ പൊലീസുകാര്‍ക്കിടയിലും പ്രതിഷേധം  ഉയര്‍ത്തിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നും നിഷ്പക്ഷരാകണമെന്നുമുള്ള ഡി.ജി.പിയുടെ സര്‍ക്കുലര്‍  നിലനില്‍ക്കേയാണ് പരസ്യമായി പെരിന്തല്‍മണ്ണയില്‍ പൊലീസുകാര്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഫ്്‌ളെക്‌സ്് ഉയര്‍ത്തിയത്.

പൊലീസുകാര്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമെന്നും ക്രമസമാധാനപാലനത്തിന് നിഷ്പക്ഷത അത്യവശ്യമാണെന്നും ഇതിന് വിപരീതമാകുന്ന ബാനറുകള്‍,  പോസ്റ്ററുകള്‍,  ബോര്‍ഡുകള്‍ , തുടങ്ങിയവയൊന്നും പൊലീസുകാരില്‍ നിന്ന് ഉണ്ടാവരുതെന്നും വ്യക്തമാക്കുന്നതാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍.
Next Story

RELATED STORIES

Share it