ജയരാജന്റെ കസ്റ്റഡി; വിധി ചൊവ്വാഴ്ച
BY swapna en4 March 2016 8:51 AM GMT
X
swapna en4 March 2016 8:51 AM GMT
[related]
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ അപേക്ഷയില്‍ വിധി പറയുന്നത് ചൊവാഴ്ച്ചത്തേക്ക് മാറ്റി. റിമാന്‍ഡിലുള്ള ജയരാജനെ കസ്റ്റഡിയില്‍ കിട്ടാനുള്ള സിബിഐ ഹരജി തലശ്ശേരി സെഷന്‍സ് കോടതി ഇന്നു പരിഗണിക്കവെയാണ് വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റിയതായി അറിയിച്ചത്.
കണ്ണൂര്‍ ജയില്‍ സൂപ്രണ്ടും ആശുപത്രി സൂപ്രണ്ടും സിപിഎം സമ്മര്ദ്ധത്തിലാണെന്ന്് സിബിഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനാണ് ജയരാജന് ആശുപത്രിയില്‍ കഴിയുന്നത്. ജയരാജനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ കോടതിയെ അറിയിച്ചു.
കഴിഞ്ഞ 29ന് പരിഗണിച്ച കേസ് തീര്‍പ്പ് കല്പിക്കുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. റിപോര്‍ട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നു സമര്‍പ്പിച്ചു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT