ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുമതി
BY Sumeera SMR9 March 2016 3:30 AM GMT
Sumeera SMR9 March 2016 3:30 AM GMT
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ ഉപാധികളോടെ കോടതി അനുമതി നല്കി. കേസന്വേഷണത്തിന്റെ ഭാഗമായി ജയരാജനെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ അന്വേഷണസംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയിലാണ് ജഡ്ജി അനില്‍കുമാറിന്റെ നടപടി.
ഇന്നു മുതല്‍ 11 വരെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയപരിധിയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി ഹരി ഓംപ്രകാശും സംഘവുമാണ് ചോദ്യംചെയ്യുക. ജയരാജന് ചികില്‍സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലോ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ വച്ച് ചോദ്യംചെയ്യാം. മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയാത്തതും ഒഴിഞ്ഞതുമായ സ്ഥലത്തുവച്ചായിരിക്കണം ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കേണ്ട ചുമതല ജയില്സൂപ്രണ്ടിനാണെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ജയരാജനെ സിബിഐ സംഘം ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ചോദ്യംചെയ്തേക്കുമെന്നു സൂചനയുണ്ട്.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT