ചൈനീസ് കമ്പനികള്‍ക്കു നല്‍കിയ ക്ലിയറന്‍സ് പുനപ്പരിശോധന; ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ്: ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതിന് ചൈനീസ് കമ്പനികള്‍ക്കു മേല്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയാല്‍ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് ചൈന. സുരക്ഷാ പരിശോധനയുടെ പേരില്‍ ചൈനീസ് കമ്പനികളെ തടയുകയാണെങ്കില്‍ ഇന്ത്യക്കു നേട്ടങ്ങളേക്കാളേറെ നഷ്ടമായിരിക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പറയുന്നു.
പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ആഗോള ഭീകരതയ്‌ക്കെതിരേ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കത്തിന് ചൈന തടസ്സം നിന്നിരുന്നു. തുടര്‍ന്നാണ് ചൈനീസ് കമ്പനികള്‍ക്കു നല്‍കിയ ക്ലിയറന്‍സ് പുനപ്പരിശോധിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ നീക്കത്തിനു പിന്നില്‍ പാകിസ്താനാണെന്നാണ് ഇന്ത്യ കരുതുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 25 ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it