ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ തീപിടുത്തം; മരണം 11 ആയി
BY midhuna mi.ptk3 Jun 2016 6:46 AM GMT
X
midhuna mi.ptk3 Jun 2016 6:46 AM GMT
ദോഹ: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തില്‍ 11 പേര് മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനായിട്ടില്ല.12 പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ടില്ല.
അബു സംറ അതിര്‍ത്തിക്കു സമീപം ബുധനാഴ് വൈകുന്നേരം ആറരയോടെയാണ് തീപിടുത്തമുണ്ടായത്.ടുറിസം പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയവരാണ് മരിച്ചത്. കണ്സ്ട്രഷന് കമ്പനിയുടെ ലേബര്‍ ക്യാമ്പ് പൂര്‍ണമായും തീപിടുത്തത്തില്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളെ കമ്പനിയുടെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റി.
തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരവകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT