Flash News

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമെന്ന് ബിജെപി

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമെന്ന്  ബിജെപി
X
jammu-Kashmir-flag

ന്യൂഡല്‍ഹി: പിഡിപിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണെന്ന് ബിജെപി.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പിഡിപി മുന്നോട്ടുവെച്ച നിബന്ധനകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തടസ്സം ബിജെപിയല്ലെന്നും പിഡിപിയാണെന്നും റാം മാധവ് പറഞ്ഞു.
Next Story

RELATED STORIES

Share it