കനയ്യ ക്കായി ഹാജരാവാന്‍ പ്രമുഖര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ കനയ്യകുമാറിനുവേണ്ടി ഹാജരാവാന്‍ പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര. പ്രമുഖ നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ അബ്ദുര്‍റഹ്മാന്‍ ഗിലാനിക്കുവേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ്, വൃന്ദാ ഗ്രോവര്‍, രാജു രാമചന്ദ്രന്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പ്രമുഖരാണ് വിവിധ കോടതികളില്‍ കനയ്യക്കുവേണ്ടി ഹാജരാവുന്നത്. എല്ലാവരും സൗജന്യമായാണ് കേസ് വാദിക്കാന്‍ തയ്യാറായിരിക്കുന്നത്. അഭിഭാഷകരുടെ സംഘത്തിനു സോളി സൊറാബ്ജിയായിരിക്കും നേതൃത്വം നല്‍കുക.
Next Story

RELATED STORIES

Share it