കനയ്യ കുമാറിന് വധഭീഷണി; നാവ് അറക്കുന്നവര്‍ക്ക് യുവമോര്‍ച്ചയുടെ പാരിതോഷികവും
BY swapna en5 March 2016 6:33 AM GMT
X
swapna en5 March 2016 6:33 AM GMT
[related]
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കുമെന്ന പോസ്റ്ററുകള്‍ ഇന്നലെയാണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൂര്വാഞ്ചര് സേന എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍. വധിക്കുന്നവര്‍ക്ക് പോലിസ് സംരക്ഷണവും പോസ്റ്ററില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ കനയ്യയുടെ നാവ് അറക്കുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം നല്‍കുമെന്ന് യുവമോര്‍ച്ചയുടെ പ്രഖ്യാപനവുമുണ്ട്. ഉത്തര്‍പ്രദേശിലെ ബദൂണ് ജില്ലയിലെ പ്രാദേശിക നേതാവായ സൂധീര്‍ വര്ഷനേയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യദ്രോഹം നടത്തിയ കനയ്യ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും വര്ഷനേയ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ കനയ്യ ജെഎന്‍യുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കുമെതിരേ രൂക്ഷമായ രീതിയില്‍ സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരുടെയും ഭീഷണി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT