കനയ്യയുടെ ജാമ്യഹരജി: ഇന്നും വാദം തുടരും

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് പ്രതിഭാ റാണി ജാമ്യഹരജിയിലെ വാദം ഇന്നേക്കാണ് മാറ്റിവച്ചിരുന്നത്.
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ്, അനില്‍ഭന്‍ ഭട്ടാചാര്യ എന്നിവരുമൊന്നിച്ച് കനയ്യയെ പോലിസ് ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലിസ് കോടതിയെ അറിയിച്ചേക്കും.
അതേസമയം, ജെഎന്‍യു കാംപസ് കനയ്യ കുമാറിന്റെ മടങ്ങിവരവിന് കാത്തിരിക്കുകയാണ്. വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്നവരാണ് അദ്ദേഹം ജാമ്യത്തില്‍ തിഹാര്‍ ജയിലില്‍ നിന്നും പുറത്തുവരുന്നത് കാത്തിരിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു കനയ്യയെ പോലിസ് അറസ്റ്റ് ചെയ്തത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനും രോഹിത് വെമുലയുടെ മരണത്തിനുമെതിരായ പ്രതിഷേധങ്ങള്‍ക്കും മുന്‍നിരയിലുണ്ടായിരുന്ന കനയ്യ കുമാറിനെ സര്‍ക്കാര്‍ ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ പിടികൂടുകയായിരുന്നുവെന്ന് ജെഎന്‍യു വൈസ് പ്രസിഡന്റ് ഷെന്‍ല റാഷിദ് ഷോറ പറഞ്ഞു.
Next Story

RELATED STORIES

Share it