എല്‍ഡിഎഫ് സീറ്റ് വിഭജനമായി, ഗൗരിയമ്മയെയും ജോര്‍ജിനെയും കൈവിട്ടു
BY ajay G.A.G28 March 2016 11:24 AM GMT
X
ajay G.A.G28 March 2016 11:24 AM GMT
തിരുവനന്തപുരം : ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനം പൂര്‍ത്തിയായതായി കണ്‍വീനര്‍ വൈക്കം വിശ്വന് അറിയിച്ചു. മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനും കെ.ആര്.ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസിനും സീറ്റ് നല്‍കേണ്ടെന്നാണ് മുന്നണിയുടെ തീരുമാനം. പി സി ജോര്‍ജ് മല്‍സരിക്കുന്ന പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരള കോണ്ഗ്രസിനാണ്് നല്‍കിയിട്ടുള്ളത്.
സിപിഎം 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐ 27 സീറ്റുകളിലും ജനതാദള്‍ എസ് അഞ്ച് സീറ്റിലും ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ ഘടകകക്ഷികള്‍ നാല് സീറ്റില്‍ വീതവും മത്സരിക്കും. മൂന്ന് സീറ്റുകളില്‍ ഐഎന്‍എലും സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി (എല്‍), കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT