ഉത്തര കൊറിയ: കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ക്ക് ഉന്നിന്റെ ഉത്തരവ്
BY Sumeera SMR12 March 2016 4:02 AM GMT
Sumeera SMR12 March 2016 4:02 AM GMT
പ്യോങ്യാങ്: രാജ്യത്ത് കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്താന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു. പരീക്ഷണം എപ്പോഴാണെന്നോ എവിടെ വച്ചാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഉത്തരകൊറിയ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഹ്രസ്വദൂരമിസൈലുകള് കടലിലേക്ക് പരീക്ഷിച്ചിരുന്നു. തങ്ങളുടെ ആണവശേഷി ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ടെന്നും പുതുതായി ആയുധങ്ങള്‍ കണ്ടെത്തുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധശേഷി വര്ധിപ്പിക്കാനാവുമെന്നുമാണ് ഉന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുവരെ നാലു തവണ ആണവപരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ജനുവരിയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായും വെളിപ്പെടുത്തിയിരുന്നു.
നിയന്ത്രണം മറികടന്ന് ആണവപരീക്ഷണങ്ങളിലേര്പ്പെട്ടതിനെത്തുടര്ന്ന് യുഎന്‍ രക്ഷാസമിതിയും ദക്ഷിണകൊറിയയും ഉത്തരകൊറിയക്കുമേല് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT