Gulf

ഈദ് ചാരിറ്റി 60 രാജ്യങ്ങളിലായി 3813 പദ്ധതികള്‍ നടപ്പിലാക്കി

ദോഹ: ലോകത്തെ 60 രാജ്യങ്ങളിലായി 3813 നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കിയതായി ശെയ്ഖ് ഈദ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. ഖത്തര്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുള്ള 10.8 കോടി റിയാല്‍ സംഭാവനയിലാണ് 2015ല്‍ ഇത്രയും പദ്ധതികള്‍ നടപ്പിലാക്കിയത്. പത്ത് ലക്ഷം മുസ്‌ലിംകള്‍ക്കാണ് പദ്ധതികള്‍ പ്രയോജനപ്പെടുക.
3.5 കോടി റിയാലിനു 469 പള്ളികളും 1.8 കോടി റിയാലിനു 2852 കിണര്‍ പദ്ധതികളും 1.7 കോടി റിയാലിനു 23 വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കി. 1.5 കോടി റിയാല്‍ ചെലവില്‍ 62 ഇസ്‌ലാമിക കേന്ദ്രങ്ങള്‍ നിര്‍മിച്ചു. പ്രകൃതി ദുരന്തങ്ങളാലും ആഭ്യന്തര സംഘര്‍ഷങ്ങളാലും അനാഥകളാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 1.5 കോടി റിയാലിനു 359 വീടുകള്‍ നിര്‍മിച്ചുനല്‍കി. 18 പ്രാദേശിക പദ്ധതികള്‍ക്കായി 21 ലക്ഷം റിയാല്‍ സംഭാവന നല്‍കി. 21 ലക്ഷം റിയാല്‍ ചെലവില്‍ 28 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും നാല് ലക്ഷം റിയാലിനു രണ്ട് അനാഥാലയങ്ങളും വ്യത്യസ്ത രാജ്യങ്ങളിലായി നിര്‍മിച്ചതായി ഈദ് ചാരിറ്റി പുറത്തുവിട്ട വാര്‍ഷിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ഓരോ ദിവസവും എട്ട് കിണറുകളും കുടുംബങ്ങള്‍ക്കായി ഒരു അനാഥാലയവും നിര്‍മിച്ചു നല്‍കി. മൂന്ന് ദിവസം കൂടുമ്പോള്‍ നാല് പള്ളികളും ആറ് ദിവസം കൂടുമ്പോള്‍ ഒരു ഇസ്‌ലാമിക കേന്ദ്രവും രണ്ടാഴ്ച തോറും ഖുര്‍ആന്‍ പഠന കേന്ദ്രവും സ്‌കൂളുകളും നിര്‍മിച്ചതായി പദ്ധതികളുടെ ആനുപാതിക കണക്കെടുപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
8.2 കോടി റിയാലായിരുന്നു കഴിഞ്ഞ വര്‍ഷം വിദേശ പദ്ധതികള്‍ക്കായി ഈദ് ചാരിറ്റി ചെലവഴിച്ചിരുന്നത്.
433 പള്ളികളും 21 ഇസ്‌ലാമിക കേന്ദ്രങ്ങളും 15 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും രണ്ട് ബാലമന്ദിരങ്ങളും 38 സ്‌കൂളുകളും 61 വീടുകളും രണ്ടായിരം വീടുകളുമാണ് 2014ല്‍ ഈദ് ചാരിറ്റി പ്രാബല്യത്തില്‍ വരുത്തിയ പദ്ധതികള്‍.
Next Story

RELATED STORIES

Share it