ഇറാന്‍ പണ്ഡിതസമിതി മേധാവിയായി ജന്നത്തിയെ തിരഞ്ഞെടുത്തു

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായുള്ള പണ്ഡിതസമിതിയുടെ ചെയര്‍മാനായി ആയത്തുല്ല അഹ്മദ് ജന്നത്തി(90) തിരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരിയില്‍ അസംബ്ലിയിലേക്ക് നടന്ന പുനര്‍തിരഞ്ഞെടുപ്പില്‍ വിജയിച്ച ചുരുക്കം യാഥാസ്ഥിതികരിലൊരാളാണ് അദ്ദേഹം. ഫെബ്രുവരിയിലെ വോട്ടെടുപ്പില്‍ ഉദാരവാദികള്‍ നേട്ടം കൈവരിച്ച സാഹചര്യത്തിലും സമിതി നിയന്ത്രിക്കുന്നത് യാഥാസ്ഥിതികരാണെന്നതാണ് ഇതു തെളിയിക്കുന്നത്. ഇപ്പോഴത്തെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഈ (77)യുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തുന്നത്. ഇറാന്‍ രാഷ്ട്രീയ-രാഷ്ട്രീയേതര വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ അധികാരമുള്ളയാളാണ് പരമോന്നതനേതാവ്. പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ വിമര്‍ശകനായ ജന്നത്തി പാശ്ചാത്യരാജ്യങ്ങളുമായി വ്യപാര-നിക്ഷേപ ബന്ധം സ്ഥാപിക്കുന്നതിനുള്ള റൂഹാനിയുടെ താല്‍പര്യങ്ങള്‍ക്കും എതിരാണ്. 88 അംഗസമിതിയില്‍ 51 വോട്ടുകള്‍ക്കാണ് ജന്നത്തി ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.
Next Story

RELATED STORIES

Share it