ആറ്റിങ്ങല്‍ ഇരട്ടക്കൊല: ഒന്നാം പ്രതിക്ക് വധശിക്ഷ
BY sdq Kappan18 April 2016 5:47 AM GMT
X
sdq Kappan18 April 2016 5:47 AM GMT
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസില്‍ ഒന്നാം പ്രതിയായ നിനോ മാത്യുവിന് വധശിക്ഷ. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു. രണ്ടു പ്രതികളും അന്‍പത് ലക്ഷം രൂപ വീതം പിഴയടക്കണം.
തുഷാരത്തില്‍ ഓമന (57), ചെറുമകള്‍ സ്വസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വസ്തികയുടെ പിതാവുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) ലിജേഷിന്റെ ഭാര്യ അനുശാന്തി (32) എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT