അര്‍ധസെഞ്ച്വറി സചിന് സമര്‍പ്പിക്കുന്നു: വിരാട് കോഹ്ലി
BY Sumeera SMR21 March 2016 3:08 AM GMT
Sumeera SMR21 March 2016 3:08 AM GMT
കൊല്‍ക്കത്ത: പാകിസ്താനെതിരേ നേടിയ അര്‍ധസെഞ്ച്വറി ഗ്യാലറിയിലുണ്ടായിരുന്ന ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ക്ക് സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടു.
സചിന്റെ കളികണ്ടിട്ടാണ് താന്‍ ക്രിക്കറ്റ് കളിക്കുന്നത്. സചിനോടൊപ്പം ജയമാഘോഷിക്കാന്‍ സാധിച്ചത് വലിയ അനുഭവമാണെന്നും താരം വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തില്‍ നിരാശനായിരുന്നുവെന്നും ടീമിനായി ഒന്നും ചെയ്യാന്‍ പറ്റാതിരുന്നത് വേദനിപ്പിച്ചെന്നും കോഹ്ലി പറഞ്ഞു. വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചായിരുന്നു കൊല്‍ക്കത്തയിലേതെന്നും പാകിസ്താനെതിരായ പ്രകടനം തൃപ്തി നല്കുന്നതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാകിസ്താനെതിരേ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ കോഹ് ലിയെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അഭിനന്ദിച്ചു. സമ്മര്‍ദ സമയത്ത് മികച്ച പ്രകടനം നടത്താനുള്ള അഭിനിവേശവും വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസ്സുമാണ് കോഹ് ലിയെ വ്യത്യസ്തനാക്കുന്നതെന്ന് ധോണി പറഞ്ഞു.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT