അമേരിക്കയ്ക്കെതിരേയുള്ള എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കും; ബറാക് ഒബാമ
BY swapna en7 Dec 2015 4:58 AM GMT
X
swapna en7 Dec 2015 4:58 AM GMT
വാഷിങ്ടണ്‍: തുടര്‍ച്ചയായി അമേരിക്കയ്ക്കെതിരേ നടക്കുന്ന ഐ.എസ് ആക്രമണങ്ങളെയും മറ്റു ഭീകരസംഘടനകളുടെ ആക്രമങ്ങളെയും ഉടന്‍ തന്നെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഓവല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പ്രസംഗത്തിലാണ് ഐ.എസ്സിനെതിരേ ഒബാമ രൂക്ഷമായി പ്രതികരിച്ചത്.
അമേരിക്കയ്ക്കെതിരേയും മാനവരാശിക്കെതിരേയും നില്ക്കുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കണം.പാരിസ്,സാന്‍ ബെര്‍നാര്‍ഡിനോ, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ അടുത്തിടെ നടന്ന ഐ.എസ്സിന്റെ ആക്രമണം കടുത്തതായിരുന്നു. ഈ ആക്രമങ്ങള്‍ തീവ്രവാദത്തിന് പുതിയ മുഖം നല്കുന്നവയാണ്. ഇവയെ ഇല്ലാതാക്കാന്‍ ഇസ്ലാമിക സമൂഹം ഒറ്റക്കെട്ടായി അമേരിക്കയ്ക്കൊപ്പം നില്‍ക്കണം.സ്വാതന്ത്ര്യമാണ് ഭയത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതെന്നും ഒബാമ പറഞ്ഞു. കാലിഫോര്‍ണിയ വെടിവയ്പ്പില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പ്രസംഗം.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT