അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
BY FAR10 May 2024 9:00 AM GMT
X
FAR10 May 2024 9:00 AM GMT
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന് ഹരജിയില്‍ നേരത്തെ വാദംകേള്‍ക്കുമ്പോള്‍ കോടതി പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് ഡല്‍ഹി പോകാനിരിക്കെയാണ് കെജ് രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രിംകോടതി നടപടി.
Next Story
RELATED STORIES
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണം: അനുശോചനം രേഖപ്പെടുത്തി ലോക...
20 May 2024 6:57 AM GMTഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കണ്ടെത്താനായില്ല; പ്രസിഡന്റിനു...
19 May 2024 5:54 PM GMTപോക്സോ കേസ്: ഡല്‍ഹിയില്‍നിന്ന് പിടിയിലായ മലയാളി രക്ഷപ്പെട്ടു
19 May 2024 12:46 PM GMTബോചെ ടി ലോട്ടറിയല്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍
19 May 2024 10:33 AM GMTകാഫിര്‍ സ്ക്രീന്‍ ഷോട്ട്; പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി...
19 May 2024 9:36 AM GMTകാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMT