സ്മൃതിക്ക് കനയ്യയുടെ കത്ത്: ഗോമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന് ചോദ്യം
BY ajay G.A.G9 May 2016 7:54 AM GMT
X
ajay G.A.G9 May 2016 7:54 AM GMT
ന്യൂഡല്‍ഹി : സ്വന്തം മാതാവിന് പുറമേ നമുക്ക് ഗോമാതാവും ഇന്ത്യാമാതാവും ഗംഗാമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് വെമ്യുലയ്ക്ക് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന ചോദ്യമുന്നയിച്ച് മാതൃദിനത്തോടനുബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷിമന്ത്രി സ്മൃതി ഇറാനിക്ക് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ വക കത്ത്. ഒരമ്മയ്ക്ക് സ്വന്തം മക്കളെ പക്ഷപാതപരമായ റിപോര്‍ട്ടുകളുടെയും കെട്ടിച്ചമച്ച വീഡിയോകളുടെയും അടിസ്ഥാനത്തില്‍ എങ്ങിനെ ശിക്ഷിക്കാനാകും എന്നാണ് കനയ്യ കത്തില്‍ സ്മൃതിയോട് ചോദിക്കുന്നത്.
താങ്കളുടെ മാതൃവാല്‍സല്യത്തിന്റെ ഊഷ്മളതയില് പഠനം നടത്തുവാന്‍ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുവരികയാണ്. താങ്കളുടെ ഭരണത്തില്‍ വിശപ്പിനും ചൂരലുകള്ക്കുമിടയില് എങ്ങിനെ പഠനം നടത്താമെന്ന് ഞങ്ങള്‍ പഠിച്ചുവരികയാണ്. ദേശവിരുദ്ധരുടെ (anti-nationals) യുക്തിരഹിതയായ (anti rational) മാതാവെന്ന വിശേഷണത്തോടെയാണ് സ്മൃതിക്ക് മാതൃദിനാശംസ നേരുന്ന കത്തയച്ചിട്ടുള്ളത്.
[related]മോഡിയുടെ ഭരണത്തിന് കീഴില്‍ സ്വന്തം മാതാവിന് പുറമേ നമുക്ക് ഗോമാതാവും ഇന്ത്യാമാതാവും ഗംഗാമാതാവും സ്മൃതി മാതാവും ഉണ്ടായിട്ടും രോഹിത് വെമ്യുലയ്ക്ക് മരിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന്
ഒരു സുഹൃത്ത് ഇന്നെന്നോട് ചോദിച്ചു. ഇതിനുത്തരം കിട്ടാത്തതുകൊണ്ടാണ് താങ്കളോട് ചോദിക്കുന്നത്. സ്മൃതിമാതാവിന്റെ മന്ത്രാലയം രോഹിതിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളയക്കുകയും അയാളുടെ ഫെല്ലോഷിപ് ഏഴുമാസത്തോളം തടഞ്ഞുവെച്ചതായും ഇതേ ദേശവിരുദ്ധ സുഹൃത്ത് എന്നോട് പറഞ്ഞു.ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരമ്മയ്ക്ക് മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനാകുമോ? പതിനൊന്ന് ദിവസമായി പട്ടിണികിടക്കുന്ന നിങ്ങളുടെ കുട്ടികളാണ് ഇത് ചോദിക്കുന്നത്- കനയ്യ കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT