സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു
BY ajay G.A.G29 Jan 2016 12:26 PM GMT
X
ajay G.A.G29 Jan 2016 12:26 PM GMT
കൊച്ചി : സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസവന് സ്വയം വിരമിക്കലിന് അപേക്ഷ നല്കി.
മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനും എതിരായ വിധി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുന്നതായി ഉത്തരവിട്ട ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് കോടതി വിധിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വാസവന് വിരമിക്കലിന് അപേക്ഷ നല്‍കിയത്.
നിയമവ്യവസ്ഥയെക്കുറിച്ചും മുന്‍കാല വിധികളെക്കുറിച്ചും അറിവില്ലാത്തതുപോലെയാണ് വിജിലന്‍സ് ജഡ്ജി പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈക്കോടതിയുടെ ഭരണവിഭാഗം അന്വേഷണം നടത്തേണ്ടിവരുമെന്നും ഹൈക്കോടതി ആരോപിച്ചിരുന്നു.
ഈ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് വാസവന് സ്ഥാനമൊഴിയാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കേ വിരമിക്കലിന് അപേക്ഷ നല്‍കിയത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT