സൊറാബയില്‍ പോരാട്ടം ബംഗാരപ്പയുടെ മക്കള്‍ തമ്മില്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മക്കള്‍ പരസ്പരം പൊരുതുന്നു. കുമാര്‍ ബംഗാരപ്പയും മധു ബംഗാരപ്പയുമാണ് സൊറാബ നിയോജകമണ്ഡലത്തില്‍ പിതാവിന്റെ രാഷ്ട്രീയ പൈതൃകത്തിന്റെ പിന്തുടര്‍ച്ചയ്ക്കായി മല്‍സരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന്റെ അനിയനായ മധു ജെഡിഎസ് സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുന്നത്. സൊറാബയിലെ സിറ്റിങ് എംഎല്‍എയായ മധു രണ്ടാമൂഴത്തിനാണ് മല്‍സരിക്കുന്നത്. മണ്ഡലത്തില്‍ രാജു എം നല്ലൂരിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്.
മണ്ഡലത്തിനുവേണ്ടി ആദ്യംതൊട്ടേ പ്രവര്‍ത്തിച്ച തനിക്ക് വിജയപ്രതീക്ഷയുണ്ടെന്ന് മധു പറഞ്ഞു. കുമാര്‍ തനിക്ക് മറ്റൊരു എതിരാളി മാത്രമാണ്. ബിജെപിക്ക് മണ്ഡലത്തില്‍ സ്വാധീനമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.കുമാര്‍ മൂന്നു തവണ നിയമസഭയില്‍ സൊറാബയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മന്ത്രിയുമായിട്ടുണ്ട്. ജയിക്കുമെന്നാണ് കുമാറിന്റെയും പ്രതീക്ഷ.
Next Story

RELATED STORIES

Share it