Idukki local

സഞ്ചാരികളെ ലോഡ്ജില്‍ കയറി ആക്രമിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

മൂന്നാര്‍: മൂന്നാറിലെത്തിയ സഞ്ചാരികളെ വാഹനത്തിന് സൈഡ് കിട്ടാന്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ ലോഡ്ജില്‍ കയറി മര്‍ദ്ദിച്ച രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെയാണു സംഭവം.
മൂന്നാര്‍ രാജീവ് ഗാന്ധി കോളനിയിലെ മണി (26), എംജി കോളനിയിലെ സ്റ്റീഫന്‍ (28) എന്നിവരാണ് റിമാന്‍ഡിലായത്. ലോഡ്ജ് മുറിയില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും ലോഡ്ജ് ജീവനക്കാരെ വടിവാളുകൊണ്ടു വെട്ടി പരുക്കേല്‍പിക്കുകയുമായിരുന്നു. തലയ്ക്കും കൈകള്‍ക്കും വെട്ടേറ്റു മൂന്നാര്‍ കോളനി റോഡിലെ സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാരന്‍ രാജീവ് ഗാന്ധി കോളനിയിലെ സെല്‍വകുമാര്‍ (37), റിസപ്ഷനിസ്റ്റ് പെരിയവാര എസ്റ്റേറ്റ് ആനമുടി ഡിവിഷനിലെ എസ്. മനോജ് (27) എന്നിവര്‍ ചികില്‍സയിലാണ്. സന്ദര്‍ശകസംഘം സഞ്ചരിച്ച വാഹനത്തിന്റെ െ്രെഡവര്‍ തിരുവനന്തപുരം കാട്ടായിക്കോണം ഉദയപുരം സ്വദേശി വിപിന്‍ മോഹനും (35) അക്രമികളുടെ മര്‍ദനമേറ്റിരുന്നു. തിരുവനന്തപുരത്തു നിന്നു സന്ദര്‍ശനത്തിനെത്തിയ മൂന്നു കുടുംബങ്ങള്‍ അടങ്ങിയ സംഘത്തിനു നേരെയായിരുന്നു ആക്രമണം. സന്ദര്‍ശകസംഘം ടൗണില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം സ്വന്തം വാഹനത്തില്‍ ലോഡ്ജിലേക്കു വരുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഇവര്‍ക്കു മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനാല്‍ കടന്നുപോകാന്‍ ഹോണ്‍ മുഴക്കി. ഇതാണു പ്രതികളെ പ്രകോപിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ഇതേ സംഘം പഴയ മൂന്നാറിലെ ലോഡ്ജിലും അതിക്രമിച്ചുകയറി വിനോദസഞ്ചാരികളെ ആക്രമിച്ചിരുന്നു. അന്ന് പോലിസ് ഇവരെ പിടികൂടിയെങ്കിലും കേസെടുത്തു ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
കാര്‍
Next Story

RELATED STORIES

Share it