സംഘര്‍ഷങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് ജോണ്‍ കെറി

ദമസ്‌കസ്: സിറിയയിലെ സംഘര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. യുഎന്‍ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം സംഘര്‍ഷങ്ങളുടെ തോതില്‍ 80 മുതല്‍ 90 ശതമാനം വരെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യമന്ത്രിയുമായി റിയാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കിടയിലും സമാധാനചര്‍ച്ച മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്.
സിറിയന്‍ പ്രതിസന്ധിയും വെടിനിര്‍ത്തല്‍ ലംഘനങ്ങളും ചര്‍ച്ചചെയ്യുന്നതിനു റഷ്യ, യുഎസ് നിരീക്ഷകര്‍ അമ്മാനിലും ജനീവയിലും ശനിയാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെറി വ്യക്തമാക്കി. സ്ഥിതി വിലയിരുത്തുന്നതിന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി ടെലിഫോണ്‍ സംഭാഷണം നടത്തുമെന്നും കെറി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കാലയളവ് ബശ്ശാറുല്‍ അസദിന്റെ സൈന്യം ചൂഷണം ചെയ്യാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെറി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it