malappuram local

സംഘപരിവാരം രാജ്യതാല്‍പര്യത്തിന്റെ അന്തകര്‍: ഒ എം എ സലാം

അന്തകര്‍: ഒ എം എ സലാംങ്ങാടി: അസഹിഷ്ണുതയുടെ ഭാണ്ഡം പേറി രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ കുതിര കയറുന്ന സംഘപരിവാര ശക്തികള്‍ രാജ്യതാല്‍പര്യത്തിന്റെ അന്തകരാണെന്ന് പോപുലര്‍ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റംഗം ഒ എം എ സലാം. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ പോലും ആദരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയത്തിന്റെ അന്തസത്ത തകര്‍ക്കുകയാണ് മോദിയും കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളും ന്യൂനപക്ഷങ്ങളും എക്കാലത്തും പ്രക്ഷോഭകരും പ്രശ്‌നക്കാരുമായിരിക്കണമെന്ന ദുശ്ശാഠ്യം മൂലമാണ് ഈ വിഭാഗത്തിനെതിരേ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. പിറവിയുടെ പത്താംവര്‍ഷത്തിലേക്കു കടക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ സ്ഥാപകദിനാചരണം ജനകീയമാവുന്നത് ഭരണകൂട ഭീകരതയ്ക്കും വിവേചനത്തിനുമെതിരേ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന സന്ധിയില്ലാത്ത സമരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൂരങ്ങളെ കീഴടക്കാന്‍ വ്യഗ്രത കൂടുന്ന ലോകത്ത് മനുഷ്യര്‍ തമ്മിലുള്ള അകലം കൂടുകയാണെന്ന് ഫാദര്‍ പൗലോസ് അഭിപ്രായപ്പെട്ടു. ജാതിമത ഭേദമന്യേ സേവന പ്രവര്‍ത്തനങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it