Flash News

ശ്രീവല്‍സം ഗ്രൂപ്പ് ഉടമയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ശ്രീവല്‍സം ഗ്രൂപ്പ് ഉടമയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്
X
[caption id="attachment_231275" align="aligncenter" width="560"] റെയ്ഡ് നടന്ന കുളനടയിലെ വീട്‌ [/caption]

പന്തളം: ശ്രീവല്‍സം ഗ്രൂപ്പ് ഉടമയുടെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. പന്തളം പനങ്ങാട്ടെ രാജവത്സം വീട്ടിലും കോന്നി, പന്തളം തുടങ്ങി 6 സ്ഥലങ്ങളിലെ ജൂവലറികളിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
നാഗാലാന്റില്‍ എസ്പിയായിരുന്ന രാജേന്ദ്രന്‍ പിള്ളയാണ് ശ്രീവല്‍സം ഗ്രൂപ്പിന്റെ ഉടമ. അവിടെ നിന്നും സര്‍ക്കാര്‍ ഫണ്ട് തട്ടിച്ചതായി സംശയിച്ചാണ് പരിശോധന. രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ നിരവധി പണമിടപാട് രേഖകള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.200 കോടിയുടെ സംശയാസ്പദമായ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.
പന്തളത്ത് വസ്ത്രാലയവും കുളനടയില്‍ ബാറും ശ്രീവത്സം ഗ്രൂപ്പിന് സ്വന്തമായുണ്ട്. രാജേന്ദ്രന്‍ പിള്ളയുടെ മക്കളായ വരുണ്‍ രാജ്, അരുണ്‍ രാജ് എന്നിവര്‍ക്കെതിരെ കേസ് എടുത്തതായാണ് സൂചന.
Next Story

RELATED STORIES

Share it