ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം
BY Sumeera SMR27 Oct 2015 4:54 AM GMT
Sumeera SMR27 Oct 2015 4:54 AM GMT
മലപ്പുറം: ശാരീരിക വെല്ലുവിളി നേരിടുന്നവരും കാഴ്ചയില്ലാത്തവരുമായ സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തുന്നു.
ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിന് സഹായിയെ ഉപയോഗപ്പെടുത്താമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്ക്കരന്‍ അറിയിച്ചു.
പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകന് കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് ബോധ്യമാവുന്ന പക്ഷം മാത്രമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാനായി സഹായിയെ ഉപയോഗപ്പെടുത്താനുള്ള അവസരം ലഭിക്കുക. സഹായിയായി വരുന്ന വ്യക്തിക്ക് 18 വയസ് പൂര്‍ത്തിയാവണം.
സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ സഹായിയായി വോട്ട് രേഖപ്പെടുത്താം.
സമ്മതിദായകനു വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും അതേ ദിവസം മറ്റൊരു സമ്മതിദായകനു വേണ്ടി ഇത്തരത്തില്‍ വോട്ട് ചെയ്യില്ലെന്നും നിശ്ചിത ഫോമില്‍ എഴുതി നല്‍കണം.
ഇത്തരത്തില്‍ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തുന്നതിന് സമ്മതിദായകന്റെ നിരക്ഷരത മതിയായ കാരണമല്ല. അതേസമയം, പ്രിസൈഡിങ് ഓഫിസറോ പോളിങ് ഓഫിസറോ സഹായിയായി വോട്ട് രേഖപ്പെടുത്താനോ വോട്ടിങ് യന്ത്രം വച്ച അറയിലേക്ക് പ്രവേശിക്കാനോ പാടില്ല.
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും അവശതയുള്ളവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക ബാച്ചുകളായി വോട്ട് രേഖപ്പെടുത്താം.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT