വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നു മന്ത്രി എം എം മണി. 7300 കോടിയുടെ കടബാധ്യതയുണ്ട്. നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍, നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. സമവായമുണ്ടെങ്കില്‍ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവും. തനിക്കും സിപിഎമ്മിനും പദ്ധതി നടപ്പാക്കുന്നതാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായി എം എം മണി ചുമതലയേറ്റപ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധനയോ ലോഡ് ഷെഡിങോ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു.
അതേസമയം, 2016-17 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം കെഎസ്ഇബി ലിമിറ്റഡിന് 1494.63 കോടി രൂപയുടെ നഷ്ടമുണ്ടായതായി എം എം മണി പാറക്കല്‍ അബ്ദുല്ലയെ നിയമസഭയില്‍ അറിയിച്ചു. നഷ്ടം നികത്തുന്നതിന് ഉയര്‍ന്ന നിരക്കുള്ള വായ്പകള്‍ തിരിച്ചടച്ച് കുറഞ്ഞ നിരക്കുള്ള വായ്പ എടുക്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കെഎസ്ഇബിയുടെ വിവിധ ശീര്‍ഷകങ്ങളിലുള്ള ചെലവുകള്‍ പരമാവധി കുറച്ചും വൈദ്യുതി നിരക്ക് കുടിശ്ശിക പിരിച്ചെടുത്തും വരുമാനം വര്‍ധിപ്പിച്ച് ഉപഭോക്താവിന് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള വിവിധ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it