വെള്ളാപ്പള്ളി സംഘപരിവാറിന്റെ ദല്ലാള്‍: പിഡിപി
BY Sumeera SMR5 Dec 2015 4:12 AM GMT
Sumeera SMR5 Dec 2015 4:12 AM GMT
കോട്ടയം: ജാതിയും മതവും നോക്കാതെ മനുഷ്യ ജീവന് രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിനു കീഴടങ്ങിയ നൗഷാദിന്റെ മതം നോക്കി ആക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംഘപരിവാറിന്റെ കേരളത്തിലെ ദല്ലാളായി മാറിയെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സബ് കമ്മിറ്റി കണ്‍വീനറുമായ ടി എ മുജീബ് റഹ്മാന് പറഞ്ഞു. പിഡിപി ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്നും വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നു ഇത്തരം ദുഷ്വാക്കുകള് കേരള ജനതസമൂഹത്തിന് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് സംഘപരിവാര്‍ അജണ്ട സംസ്കാര സമ്പന്നമായ കേരളത്തില്‍ വിലപോവില്ലെന്ന ബോധം വെള്ളാപ്പള്ളിക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നിഷാദ് നടയ്ക്കല്‍, ഒ എ സക്കറിയാ, വി എ മുഹമ്മദ് ബഷീര്‍, അന്‍സാര്‍ഷാ കുമ്മനം, അബ്ദുല്‍സലിം, പിസിഎഫ് പ്രതിനിധി വി ഐ ഷാജഹാന്, ഐഎസ്എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മാഹിന്‍ തേവരുപാറ സംസാരിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT