Flash News

വെള്ളാപ്പള്ളിയുടെ ജാമ്യം; രാജന്‍ബാബുവിനെതിരെ നടപടിയെന്ന് തങ്കച്ചന്‍

വെള്ളാപ്പള്ളിയുടെ ജാമ്യം; രാജന്‍ബാബുവിനെതിരെ നടപടിയെന്ന് തങ്കച്ചന്‍
X
rajanbabu



ആലുവ: മതവിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കെതിരെയുള്ള കേസിന് ജാമ്യം നില്‍ക്കാന്‍ ജെഎസ്എസ് സംസ്ഥാന സമിതി അംഗം രാജന്‍ബാബു പോയതിനെതിരെ യുഡിഎഫിന്റെ കനത്ത വിമര്‍ശനം.കെപിസിസി പ്രസിഡന്റ് പരാതിക്കാരനായ കേസില്‍ രാജന്‍ബാബു വെള്ളാപ്പള്ളിക്കൊപ്പം പോയത് തെറ്റാണെന്നും യുഡിഎഫ് ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും  കണ്‍വീനര്‍ തങ്കച്ചന്‍ പറഞ്ഞു.ഈ സംഭവത്തെ ന്യായീകരിക്കാന്‍ രാജന്‍ബാബു വീരേന്ദ്രകുമാര്‍ പിണറായി വിജയനോട് വേദി പങ്കിട്ടതിനോട് ഉപമിച്ചതും ശരിയായില്ലെന്നും പിപി തങ്കച്ചന്‍ വ്യക്തമാക്കി.

രാജന്‍ബാബുവിന്റെ നടപടി യുഡിഎഫ് സംവിധാനത്തിനു യോജിച്ചതല്ലെന്നു വി.എം. സുധീരനും വിമര്‍ശിച്ചിരുന്നു. യുഡിഎഫ് സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കണം. രണ്ടുംകൂടി ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it