Flash News

വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം, പളനിസ്വാമിക്കെതിരെ ഒരു എംഎല്‍എ കൂടി

വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം, പളനിസ്വാമിക്കെതിരെ ഒരു എംഎല്‍എ കൂടി
X
 

palaniswami

ചെന്നൈ : തമിഴ് നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതാവസ്ഥ പളനിസ്വാമിയുടെ സ്ഥാനാരോഹണത്തിന് ശേഷവും വിരാമമാവുന്നില്ല. പളനിസ്വാമി നാളെ 11ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു എംഎല്‍എ കൂടി രംഗത്തെത്തി.  മൈലാപ്പൂര്‍ എംഎല്‍എയും തമിഴ്‌നാട് മുന്‍ ഡിജിപിയുമായ ആര്‍. നടരാജ് ആണ് മുഖ്യമന്ത്രി പളനിസാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.  ശശികല- പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയതകള്‍ക്കിടയില്‍ ഇരുപക്ഷത്തോടും അടുപ്പം പുറമെ കാണിക്കാത്ത നടരാജ് പരസ്യമായി പളനിസ്വാമിക്കെതിരെ രംഗത്തു വന്നത് ഭരണപക്ഷത്തിന് കൂടുതല്‍ ചോര്‍ച്ചയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.
31 അംഗ അണ്ണാ ഡിഎംകെ സര്‍ക്കാരാണ് പളനിസാമിയുടെ നേതൃത്വത്തില്‍ ഇന്നലെ അധികാരമേറ്റത്. പനീര്‍സെല്‍വവും അദ്ദേഹത്തോടൊപ്പമുള്ള പാണ്ഡ്യരാജനുമൊഴികെ പഴയ മന്ത്രിസഭയിലെ എല്ലാവരും പുതിയ മന്ത്രിസഭയിലുണ്ട്.124 എംഎല്‍എമാരുടെ പിന്തുണയാണ് പളനിസാമിക്കുള്ളത്. പനീര്‍സെല്‍വം പക്ഷത്ത് പത്തുപേരാണുണ്ടായിരുന്നതെങ്കിലും നടരാജ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് പതിനൊന്നായി ഉയര്‍ന്നിട്ടുണ്ട്. കേവലഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണയാണ് എന്നതാണ് നിര്‍ണായകം. എട്ടുപേര്‍ പക്ഷം മാറിയാല്‍പ്പോലും ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന അവസ്ഥയുള്ളതിനാലാണ് ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടും പെട്ടെന്നുതന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ടു നേടാന്‍ പളനിസാമി തീരുമാനിച്ചത്.

Next Story

RELATED STORIES

Share it