malappuram local

വിമാനത്താവളത്തിലേക്ക് പിഡിപി മാര്‍ച്ച് നടത്തി

കരിപ്പൂര്‍: പ്രവാസിയായ ഹക്കീം റൂബായെ പീഡിപ്പിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പുറത്താക്കി ജയിലിലടയ്ക്കണമെന്ന് പിഡിപി സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കലരാജു ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കും വിമാനക്കമ്പനികളുടെ ചൂഷണങ്ങള്‍ക്കുമെതിരേ പിഡിപി ജില്ലാ കമ്മിറ്റി നടത്തിയ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയര്‍ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ പ്രവാസികളോട് കാണിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപടണമെന്നും അദ്ദേഹം ആവശ്യപെട്ടു. ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം തീരൂരങ്ങാടി, എസ് എം ബഷീര്‍, ജാഫറലി ദാരിമി, വേലായുധന്‍ വെന്നിയൂര്‍, മുഹമ്മദ് വെളളൂര്‍, റസല്‍ നന്തി, ഷംസു തൃത്താല, അസീസ് വെളിയംകോട്, സക്കീര്‍ പരപ്പനങ്ങാടി, യൂസഫ് ഖാന്‍, സലാം മുന്നിയൂര്‍ സംസാരിച്ചു.
കുളത്തൂര്‍ ജങ്ഷനില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിന് ഇബ്രാഹീം ആതവനാട്, ഗഫൂര്‍ വാവൂര്‍, കെ സി അബൂബക്കര്‍, എം മൊയ്തുണ്ണി ഹാജി, അഷ്‌റഫ് പുല്‍പറ്റ, മുത്തു മൗലവി, ശശി പൂവഞ്ചിന, സരോജിനി രവി, ഷഫീഖ് പാലൂക്കില്‍, സിദ്ദീഖ് സഖാഫി, അബുനാസാ അബൂബക്കര്‍, അമീര്‍ അബ്ബാസ്, ദുല്‍ഖര്‍ സല്‍മാന്‍, ഹബീബ് കാവനൂര്‍, മാമുക്കോയ, കെ എം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it