വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു
BY midhuna mi.ptk19 May 2017 3:33 PM GMT
X
midhuna mi.ptk19 May 2017 3:33 PM GMT
കാസര്‍കോട്: പുഴയില്‍ കക്ക വാരാനിറങ്ങിയ വിദ്യാര്‍ഥി വെള്ളത്തില്‍ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. പോളിടെക്നിക് വിദ്യാര്‍ഥി സിവി പ്രണവ് (19) ആണു മരിച്ചത്. അരയി പുഴയിലെ മോനാച്ച കടവില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
വൈദ്യുതി കമ്പി പുഴയിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. പ്രണവ് കക്ക വാരാന്‍ പോയി വരുന്നതിനിടെ കമ്പി അല്പം കൂടി താഴുകയും പ്രണവിന്റെ കഴുത്തില്‍ തട്ടുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
സി വി വാസുവിന്റെയും പ്രഭാവതിയുടെയും മകനാണ് പ്രണവ്. സഹോദരങ്ങള്‍: വിപിന്‍, വിനിഷ. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT