Flash News

വിദേശ കറന്‍സിയുമായി യാത്രക്കാരന്‍ പിടിയില്‍



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി സ്വദേശി സിറാജില്‍ (22) നിന്നാണ് 6,03,085 രൂപയ്ക്കു തുല്യമായ വിദേശ കറന്‍സി സിഐഎസ്എഫ് പിടികൂടി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് കൈമാറിയത്. ഇന്നലെ രാവിലെ 10.55ന് ദുബയിലേക്ക് പോവാനെത്തിയതായിരുന്നു സിറാജ്. ഇയാളുടെ ബാഗേജില്‍ നിന്നാണു കറന്‍സി കണ്ടെത്തിയത്. സൗദി റിയാല്‍, ഒമാന്‍ റിയാല്‍, കുവൈത്ത് ദിനാര്‍, യുഎഇ ദിര്‍ഹം എന്നിവയാണു കണ്ടെടുത്തത്.
Next Story

RELATED STORIES

Share it