വാട്ടിനു പകരം റോഡ്രിഗോ കേരള ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: പരിക്കേറ്റ ഇംഗ്ലീഷ് യുവ വിങര്‍ സാഞ്ചസ് വാട്ടിനു പകരം റോഡ്രിഗോ അന്റോണിയോ മാഗല്‍ഹേസ് പെരെയ്‌റ ആല്‍വസുമായി ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒപ്പുവച്ചു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റേഴ്‌സ് ബ്രസീലുകാരനായ റോഡ്രിഗോ അരോസുമായി കരാറിലെത്തിയത്. ഇക്കാര്യം ഐഎസ്എല്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിരോധതാരമാണ് 31കാരനായ റോഡ്രിഗോ അരോസ്. ബ്രസീലിലെ വമ്പന്‍മാരായ ഫ്‌ളെമംഗോയിലൂടെയാണ് താരം ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് ഫ്‌ളമംഗോയുടെ സീനിയര്‍ ക്ലബ്ബിനു വേണ്ടിയും ബൂട്ടുകെട്ടിയ റോഡ്രിഗോ അരോസ് ബ്രസീലിലെ മറ്റു ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ചിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരമാണ് 24കാരനായ വാട്ട്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരേ കൊച്ചിയില്‍ നടന്ന മല്‍സരത്തിനിടെയാണ് വാട്ടിന്റെ പിന്‍തുട ഞരമ്പിന് പരിക്കേറ്റത്. ഇതോടെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ വാട്ടിനു കളിക്കാനാവില്ലെന്ന് വ്യക്തമാവുകയായിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനി രണ്ടു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. നിര്‍ണായക മല്‍സരത്തില്‍ മുംബൈ സിറ്റിയോട് സമനില വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ മോഹം അവസാനിച്ചിരുന്നു.
Next Story

RELATED STORIES

Share it