Second edit

വാക്‌സിന്‍ തട്ടിപ്പ്‌



ഡോക്ടര്‍മാരും വാക്‌സിന്‍ നിര്‍മാതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ തുടര്‍ന്ന് ശിശുരോഗ വിദഗ്ധന്‍മാരുടെ അഖിലേന്ത്യാ സംഘടനയിലുണ്ടായ (ഐഎപി) കുഴപ്പങ്ങള്‍ പൊതുവില്‍ മാധ്യമങ്ങള്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യുകയുണ്ടായില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സന്തതികള്‍ പലരും ഭിഷഗ്വരന്‍മാരായത് ഇതിനൊരു കാരണമാവും. ശിശുരോഗ വിദഗ്ധന്‍മാരുടെ അഖിലേന്ത്യാ സംഘടനയാണ് ഇന്ന് ശിശുക്കള്‍ക്കുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന വാക്‌സിനേഷന്‍ പദ്ധതികളുമായി താരതമ്യം ചെയ്യാവുന്നത്ര വലുതാണത്. ഡോക്ടര്‍മാരുടെ ട്രേഡ് യൂനിയനാണ് ഐഎപി. എല്ലാ ട്രേഡ് യൂനിയനുകള്‍ക്കും സംഭവിക്കുന്നതുപോലെ അതിലും സ്ഥാപിത താല്‍പര്യങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. സ്വകാര്യ മരുന്നുകമ്പനികള്‍ നിര്‍മിക്കുന്ന ആവശ്യമുള്ളതും അല്ലാത്തതുമായ വാക്‌സിനുകള്‍ വ്യാപകമായി വിപണനം ചെയ്യുന്നതില്‍ ഐഎപി മുമ്പില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ പൊതുവില്‍ കാണാത്ത രോഗങ്ങള്‍ക്കു വരെ വാക്‌സിനേഷന്‍ വേണമെന്ന് ശിശുരോഗ വിദഗ്ധന്‍മാര്‍ ശഠിക്കുന്നു. മഞ്ഞപ്പനി ഉദാഹരണമാണ്. ഒരു ഡോസ് വാക്‌സിന് ഏതാണ്ട് 2000 രൂപ വില വരും. ആഫ്രിക്കയിലേക്കോ ലാറ്റിനമേരിക്കയിലേക്കോ യാത്ര ചെയ്യുന്നവര്‍ക്കു മാത്രം ആവശ്യമായ ഒരു കുത്തിവയ്പിന്റെ വകയില്‍ ഐഎപി വലിയതോതില്‍ കമ്മീഷന്‍ അടിച്ചെടുക്കുന്നു. അതുപോലെ സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയിലുള്ള മരുന്നുകള്‍ സ്വകാര്യ കമ്പനികള്‍ മറ്റു പേരുകളില്‍ വില്‍ക്കുന്നതിനും ഇത്തരം സംഘടനകള്‍ കൂട്ടുനില്‍ക്കുന്നു. ഐഎപിയില്‍ ഈ വിഷയം വിവാദമായപ്പോള്‍ സംഘടന ചെയ്തത് അതിനു നേതൃത്വം കൊടുത്ത ഡോക്ടര്‍ വിപിന്‍ വസിഷ്ഠയെ പുറത്താക്കുകയാണ്. ഏതു വിഭാഗത്തിന്റേതായാലും ട്രേഡ് യൂനിയന്‍ ട്രേഡ് യൂനിയന്‍ തന്നെ.
Next Story

RELATED STORIES

Share it